25+ കടംകഥകളുടെ ഈ സമാഹാരം,നിങ്ങളുടെ ബുദ്ധിശക്തിയെ വെല്ലുവിളിക്കുന്നതിന് വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ കടങ്കഥകൾ, മനസ്സിന് സൃഷ്ടിപരമായ ചിന്തകളെ പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ IQ വികസിപ്പിക്കാനും, വിനോദം അനുഭവിക്കാനും ഈ വെല്ലുവിളികളെ ഏറ്റെടുക്കാം.

1. വെളുക്കുമ്പോൾ കറക്കുന്നതും കറക്കുമ്പോൾ വെളുക്കുന്നതും ആയ വസ്തു ഏത് എന്നു പറയാമോ?
2. കട്ടക്ക് കൂടെ നിൽക്കുന്ന പഴം ഏതാണ് ?
3.രാമായണത്തിന്റെ നടുവിൽ കാണുന്ന “സ്ത്രീ”ആരാണ് ?
4. കുട്ടിക്കാലത്തു നീന്തി കളിക്കും മുതിർന്നവരായാൽ ചാടി കളിക്കും ആര് ?
5. വെള്ളം കുടിച്ചാൽ ഉടൻ മരിച്ചുപോകുന്നത് ആരാണ് ?
Malayalam riddle ad - 1
6. സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന മാസം ഏത് ?
7. കുളിക്കാൻ പോയപ്പോൾ സുന്ദരി.കുളിച്ചു വന്നപ്പോൾ ഗർഭിണി ?
8. ഭാരം കൂടിയ പാനീയം ഏതാണ് ?
9. കണക്കിലുള്ള രണ്ട് ശരീരഭാഗങ്ങൾ ഏതൊക്കെ ആണെന്ന് പറയാമോ ?
10. പെട്ടന്ന് ഉയരം കൂടാനുള്ള വഴി ?
ഉത്തരം – ഉയരം കുറഞ്ഞവരുടെ അടുത്ത് നിന്നാൽ മതി
Malayalam riddle ad - 2
11. തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് ?
12. ജീവനില്ലാത്ത എനിക്ക് അഞ്ചു വിരലുകൾ ഉണ്ട് ആരാണ് ഞാൻ ?
13. രണ്ട് പേർ കണ്ടു പത്തു പേർ എടുത്തു ഒരാൾ രുചിച്ചു ?
14. ക്യാരറ്റ് മാത്രം വാങ്ങാൻ കിട്ടുന്ന കട ?
15. ജീവിതകാലം മുഴുവൻ സുന്ദരൻ ആകാൻ എന്തു ചെയ്യണം ?
ഉത്തരം – സുന്ദരൻ എന്ന് പേരിടുക
Malayalam riddle ad - 3
16. മാനത്ത് കാണുന്ന മറ്റൊരു മാനം ?
17. മനുഷ്യന്മാർ താമസിക്കുന്ന വനം ഏതാണ് ?
18. ആവി പിടിച്ചപ്പോൾ ഒരാൾ വടിയായി ?
19. എങ്ങനെ എഴുതിയാലും ശരിയാവാത്തത് എന്ത് ?
20. ഒരാളോട് വളരെ വിഷമമുള്ള ഒരു ചോദ്യം ചോദിച്ചപ്പോൾ അയാൾ കിണറ്റിലേക്കു ഇറങ്ങി എന്തിനു ?
ഉത്തരം – ആഴത്തിൽ ചിന്തിക്കാൻ
Malayalam riddle ad - 1
21. കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം ?
22. മുന്നിൽ വാൽ ഉള്ള ജീവി ?
23.തോട്ടത്തിൽ ഞാൻ പച്ച മാർക്കറ്റിൽ ഞാൻ കറുപ്പ് വീട്ടിൽ ഞാൻ ചുവപ്പ് .ആരാണ് ഞാൻ ?
24. മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ് ?
25. പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തു കൊണ്ട് ?
ഇത്തരം കൂടുതൽ മലയാളം കടങ്കഥകൾക്കായി - മലയാളം പസിലുകൾ